മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ 313ാം നമ്പർ മഹാകവി കുമാരനാശാൻ സ്മാരക ശാഖയിൽ വാർഷിക പൊതുയോഗവും വനിതാസംസംഘം, യൂത്ത് മൂവ്മെന്റ് തിരഞ്ഞെടുപ്പും പുതിയതായി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് ശാഖ പ്രസിഡന്റ് പ്രസാദ് പി.പണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖ സെക്രട്ടറി പി.കെ.സത്യബാബു റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് പള്ളിക്കൽ, വിനു ധർമ്മരാജ്, വനിതാസംഘം ചെയർപേഴ്സൺ എൽ.അമ്പിളി, കൺവീനർ സുനി ബിജു, യൂത്ത്മൂവ്മെന്റ് ചെയർമാൻ നവീൻ വി.നാഥ്, കൺവീനർ സി.ശ്രീജിത്ത്, തെക്കേക്കര മേഖല ചെയർമാൻ മുരളി അഷ്ടമി, കൺവീനർ എൻ.വിജയൻ, വൈസ് ചെയർമാൻ രവികുമാർ കാവുള്ളതിൽ എന്നിവർ സംസാരിക്കും. ശാഖ വൈസ് പ്രസിഡന്റ് എസ്.ഹരിദേവൻ നന്ദി പറയും.