
ആലപ്പുഴ: ജില്ലാ ബാസ്‌കറ്റ്‌ബാൾ അസോസിയേഷന്റെ (എ.ഡി.ബി.എ) ആഭിമുഖ്യത്തിൽ നടത്തിയ പുതുവത്സരാഘോഷം നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. സീനിയർ വൈസ് പ്രസിഡന്റ് പ്രിയദർശൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് റീഗോ രാജു മുഖ്യാതിഥിയായി. കെ.ബി.എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, സെക്രട്ടറി ബി.സുഭാഷ്, കൗൺസിലർ ആർ. വിനീത, ഹസീന അമൻ, ജോസ് സേവ്യർ, എം.ബിനു തുടങ്ങിയവർ പ്രസംഗിച്ചു.