
ആലപ്പുഴ: ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ഉപന്യാസരചനാ മത്സരം നടത്തുന്നു. 2047ൽ എന്റെ സ്വപ്നത്തിലെ ഭാരതം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം; ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യ സമരനായകർ എന്നിവയാണ് വിഷയങ്ങൾ. 15നും 29നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
ഏതെങ്കിലും ഒരു വിഷയത്തിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ ഉപന്യാസം 5ന് വൈകിട്ട് 5ന് മുമ്പ് നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസിൽ നേരിട്ടോ ഇ-മെയിലായോ അയയ്ക്കണം. രചനകൾ 300 വാക്കുകളിൽ കവിയരുത്. പേര്, ജനനതീയതി, വയസ്, ബ്ലോക്ക്, ജില്ല, പൂർണ മേൽവിലാസം, മൊബൈൽ നമ്പർ, ഇ- മെയിൽ വിലാസം എന്നിവ പ്രത്യേക പേപ്പറിൽ എഴുതി ഉപന്യാസത്തോടൊപ്പം നൽകണം. ഫോൺ: 0477 2236542, 8714508255.