
ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്തിലെ കരിങ്ങാലിച്ചാൽ പുഞ്ചയിൽ നെൽകൃഷിയ്ക്ക് വിത്ത് വിതച്ചു.
തരിശു നിലങ്ങളുൾപ്പെടെ 450 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കുന്നത്. 90 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന മനുരത്ന വിത്താണ് വിതച്ചത്.വിതയുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജയഘോഷ് അദ്ധ്യക്ഷനായി. കർഷകരും പാടശേഖര സമിതിയംഗങ്ങളും പങ്കെടുത്തു.