കായംകുളം : പി.ടി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പി.ടി.തോമസ് അനുസ്മരണം ഇന്ന് വൈകിട്ട് 4ന് സെന്റർ പോയിന്റ് ഓഡിറ്റോറിയത്തിൽ നടക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ജി.പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം നിർവ്വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി. ശ്രീകുമാർ, ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാൽ എന്നിവർ അനുസ്മരണപ്രഭാഷണങ്ങൽ നടത്തുമെന്ന് പി.ടി സൗഹൃദകൂട്ടായ്മ കൺവീനർ അഡ്വ.യു.മുഹമ്മദ് അറിയിച്ചു.