s

ചാരുംമൂട് : ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച 'അതുല്യം ആലപ്പുഴ" സാക്ഷരത തുടർവിദ്യാഭ്യാസ പരിപാടിയുടെ താമരക്കുളം പഞ്ചായത്ത് തല പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം തുഷാര ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു.
ഭരണിക്കാവ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
പി.ബി.ഹരികുമാർ, ആർ.ദീപ,
പഞ്ചായത്തംഗങ്ങളായ ദീപക്, എസ്. ശ്രീജ, സുരേഷ് കോട്ടവിള, ശോഭ സജി, രജിത അളകനന്ദ, ആര്യ, സെക്രട്ടറി വി .ജെസി, കോഓർഡിനേറ്റർ അബ്ദുൽ സലാം, ബ്‌ളോക്ക് പ്രേരക്മാരായ ഷൈലജ , സലീന തുടങ്ങിയവർ പങ്കെടുത്തു