vaccine

ആലപ്പുഴ: 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ 3ന് ആരംഭിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാരുടെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും പ്രത്യേകയോഗം ചേർന്നു.

നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ. വിനീത, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. ബാബു, എ. ഷാനവാസ്, ബീന രമേശ്, ബിന്ദു തോമസ് ജനറൽ ആശുപത്രി വാക്‌സിനേഷൻ ചുമതലയുള്ള ഡോ. ശാന്തി, നഗരസഭാ ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റാണി തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മധുസൂദനൻ എന്നിവർ സംസാരിച്ചു. ഓൺലൈനായും സ്‌പോട്ട് രജിസ്‌ട്രേഷനായും കുട്ടികൾക്ക് സുരക്ഷിതമായി സമ്പൂർണ വാക്‌സിനേഷൻ കൈവരിക്കാനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ്തു. നഗരത്തിലെ 18 സ്‌കൂളുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.