
അമ്പലപ്പുഴ: തുല്യതയ്ക്കായുള്ള മതനിരപേക്ഷ പ്രവർത്തക സംഘത്തിന്റെ (സേഫ്) നേതൃത്വത്തിൽ സൈമൺ ബ്രിട്ടോ അനുസ്മരണം സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറവൂർ ജനജാഗൃതിയിൽ ചേർന്ന സമ്മേളനത്തിൽ സേഫ് പ്രസിഡന്റ് ലേഖ കാവാലം അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, രാജു കഞ്ഞിപ്പാടം, ഒ.പി. പ്രസന്നകുമാർ, വി. ഉപേന്ദ്രൻ, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സേഫ് സെക്രട്ടറി പി.ടി. ജോസഫ് സ്വാഗതം പറഞ്ഞു.