
മാന്നാർ : റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം( റാഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാറിൽ റോഡപകടങ്ങൾക്കെതിരെ സുരക്ഷാ ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി. മാന്നാർ തൃക്കുരട്ടി ജംഗ്ഷനിൽ മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.റഹ്മത്ത് കാട്ടിൽ, സജി കുട്ടപ്പൻ, സോമരാജൻ, ഷാജി കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.