mt-ramesh

ആലപ്പുഴ: പൊലീസിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒറ്റുകാരുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. രൺജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസ് ആദ്യം ചെയ്യേണ്ടത് കൂട്ടത്തിലെ ഒറ്റുകാരെ കണ്ടെത്തുകയാണ്. പൊലീസിന് പ്രതികളെ പിടിക്കാനാവുന്നില്ലെങ്കിൽ ഞങ്ങൾ പിടിച്ചു തരാം. പക്ഷേ, ശരീരത്തിൽ കേടുപാടുകളുണ്ടാകും. സർക്കാരിന്റെ ശമ്പളം മാത്രമല്ല പോപ്പുലർ ഫ്രണ്ടിന്റെ ശമ്പളം പറ്റുന്നവരും പൊലീസിലുണ്ട്. ഇന്നവർ ബി.ജെ.പി, സംഘ പരിവാർ പ്രവർത്തകരെ ഒറ്റു കൊടുക്കുന്നെങ്കിൽ നാളെ കൂട്ടത്തിലുള്ള പൊലീസുകാരെ ഒറ്റും" - രമേശ് പറഞ്ഞു.