ആലപ്പുഴ: രൺജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമൻ, ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, എൽ.പി ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.