പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 613-ാം നമ്പർ മാക്കേകടവ് ഗൗരിനാഥ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ 23 ന് സ്വാമി ഋതംബരാനന്ദ നിർവഹിക്കും. ഇതിനോടനുബന്ധിച്ചുള്ള ക്രിയകൾ 16 ന് ആചാര്യ വരണത്തോടെ ആരംഭിക്കും. 22 ന് നാഗമൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പബലി നടക്കും.