saji

പൂച്ചാക്കൽ: നാട്ടിൽ വർഗീയ ധ്രുവീകരണത്തിന് രാഷ്ട്രീയ ലക്ഷ്യമിട്ട് ചിലർ രംഗത്ത് എത്തുമ്പോൾ തിരുത്തൽ ശക്തിയായി അദ്ധ്യാപകർ മാറണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ നടന്ന ഇരട്ട കൊലപാതകവും കെ-റെയിൽ പദ്ധതിക്ക് എതിരെ നടക്കുന്ന പ്രതിഷേധങ്ങളും കേരളത്തെ പിന്നോട്ടടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജ്യോതികുമാർ അദ്ധ്യക്ഷനായി. പി.എം. പ്രമോദ്, ഡി.സുധീഷ് , നജീബ്, മഹിളാമണി, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് പൂച്ചാക്കൽ തെക്കേകരയിൽ നടന്ന പൊതു സമ്മേളനം കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.