ആലപ്പുഴ: ബെഫിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകളായ ഡിസ്ട്രിക് കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ ലയന സമ്മേളനം 8,9 തീയതികളിൽ ആലപ്പുഴയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്തിന് പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ ' കർഷകസമരം നൽകുന്ന ദിശാ ബോധം 'എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. പി.കൃഷ്ണ പ്രസാദ് വിഷയം അവതരിപ്പിക്കും.