മാവേലിക്കര: പ്രാദേശിക കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും കലാരംഗത്തെ അറിവുകൾ പുതു തലമുറയ്ക്ക് പകർന്നു നൽകുന്നതിനും ഇടം നൽകുക എന്ന ലക്ഷ്യങ്ങളോടെ മാവേലിക്കര കേന്ദ്രമാക്കി നാടകാധ്യാപകനായ മോഹൻ മാവേലിക്കരയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേകയം കലാഗ്രാമം മുനിസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ.ഗംഗാധരപ്പണിക്കർ അധ്യക്ഷനായി. മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അനി വർഗ്ഗീസ്, എസ്.രാജേഷ്, വാർഡ് മെമ്പർ വിമലാ കോമളൻ, സാംസ്‌കാരിക പ്രവർത്തകരായ ചന്ദ്രശേഖരൻ നായർ, വി.പി ജയചന്ദ്രൻ, അഡ്വ.സുരേഷ് കുറത്തികാട്, കോശി ജോൺ, എം.ഡേവിഡ്, അഡ്വ.വിശ്വനാഥൻ ചെട്ടിയാർ, ടി.എസ് സുരേന്ദ്രകുമാർ, ആർ.ജയദേവ്, രമണൻ തുടങ്ങിയവർ സംസാരിച്ചു. മോഹൻ മാവേലിക്കര സ്വാഗതവും പത്തിയൂർ ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് രാജീവ് രസികപ്രിയയുടെ പുല്ലാംകുഴൽ കച്ചേരി നടന്നു.