മാവേലിക്കര : കേരളത്തെ വിഷമില്ലാത്ത പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതയിലെത്തിക്കാൻ രാഷ്ട്രീയ, മത വ്യത്യാസം ഇല്ലാതെ വലിയ ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി പറഞ്ഞു. കേരള കോൺഗ്രസ് മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ 300 വീടുകളിൽ 3000 പച്ചക്കറിത്തൈകൾ നട്ടു പരിപാലിക്കുന്ന ജൈവകൃഷി വ്യാപന യജ്ഞത്തിലേക്കുള്ള കർഷകരെ കണ്ടെത്തുന്നതിനായുള്ള ഭവന സന്ദർശന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രടറി തോമസ് സി.കുറ്റിശ്ശേരിൽ, നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ്, മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ, ജെയിസ് വെട്ടിയാർ, ജോർജ് മത്തായി, പി.പി. പൊന്നൻ, അലക്സാണ്ടർ നൈനാൻ, പി.കെ.കുര്യൻ, സിജി സി.ബി, സാം വലിയവീട്ടിൽ, പി.സി.ഉമ്മൻ, എബ്രഹാം പാറപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.