മാവേലിക്കര: നരസിംഹകൂശ്മാണ്ഡ സ്വാമിയുടെ സമാധി സ്ഥാനമായ ഉമ്പർനാട് സിദ്ധാശ്രമത്തിൽ സത്യാനന്ദ സരസ്വതിയുടെ ശിഷ്യപരമ്പരയിൽപെട്ട സോമൻ സ്വാമിയുടെ അഭിഷേകവും അദ്ധ്യാത്മിക സാംസ്‌കാരിക സമ്മേളനവും നടന്നു. മഠാധിപതി സദ്സ്വരൂപാനന്ദ സരസ്വതി ഭദ്രദീപ പ്രോജ്വലനം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.ദയാൽ കുമാർ ചടങ്ങിൽ അധ്യക്ഷനായി. ട്രസ്റ്റ് പ്രസിഡന്റ് മാധവൻപിള്ള, സെക്രട്ടറി സോമശേഖരപിള്ള, ജി.ഗോപിനാഥപിള്ള, ഹരിപ്രസാദ്, മേജർ മുകുന്ദൻപിള്ള, ചന്ദ്രൻ സ്വാമി, രാമകൃഷ്ണപിള്ള, വിനോദ്, ശശിധരൻ നായർ, രാധാകൃഷ്ണൻ, കുഞ്ഞുമോൻ, ഗോപാലകൃഷണ പണിക്കർ, അനിരുദ്ധൻ, ലക്ഷ്മണൻ, മോഹനൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നിയുക്ത സ്വാമിക്ക് പാദപൂജയും ഹാരാർപ്പണവും നടത്തി പൂർണ്ണ കുഭം നൽകി സ്വീകരിച്ചു.