
ആലപ്പുഴ: നന്മമരം ഗ്ലോബൽ ഫൌണ്ടേഷൻ ജില്ലാ കോർഡിനേറ്റർ മായാഭായ് കെ. എസിന്റെ നേതൃത്വത്തിൽ ജില്ലയിൽ വീടുകൾ കേന്ദ്രീകരിച്ചു 365 ദിനവും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം മുൻ മന്ത്രി ജി. സുധാകരനും ഭാര്യ ഡോ. ജുബിലി നവപ്രഭയും ചേർന്ന് നിർവഹിച്ചു. ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സെൻ കല്ലുപ്പുര, എസ്. ശ്രീകുമാർ, കെ.വിക്രമൻ,കെ.എൻ ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ ,പി. അൽഫോൻസ് എന്നിവർ പങ്കെടുത്തു. നാടിനു പ്രയോജനമാകുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനിയമാണെന്ന് ജി.സുധാകരൻ അഭിപ്രായപ്പെട്ടു.