
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്. എൻ ട്രസ്റ്റ് എച്ച്. എസ്. എസിലെ എൻ. എസ്. എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. പി. ടി. എ പ്രസിഡന്റ് അഡ്വ. യു. ചന്ദ്രബാബു വിന്റെ അധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം ആർ. ഡി. സി ചെയർമാനും എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റുമായ എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജെ.ബിജു സ്വാഗതവും, പ്രോഗ്രാം കോർഡിനേറ്റർ ഡോ. എസ്. മിനി പ്രോഗ്രാം അവലോകനവും നടത്തി. സ്കൂൾ ഹെഡ്മിസ്‌ട്രസ് ബിജി, പി.ടി.എ വൈസ് പ്രസിഡന്റ് എച്ച്. സുരേഷ്, സവിത ചന്ദ്രൻ, വോളണ്ടിയർ ലീഡർ ആദിത്യ വിജയ് എന്നിവർ സംസാരിച്ചു. ലേഡി വോളണ്ടിയർ ലീഡർ ഫെബ എലിസബത്ത് സാബു നന്ദിയും പറഞ്ഞു.