മാവേലിക്കര : താലൂക്ക് സഹകരണ ബാങ്ക് വിഷയത്തിൽ സമരം ചെയ്യുന്ന നിക്ഷേപക കൂട്ടായ്മ യഥാർത്ഥ നിക്ഷേപകർക്ക് പണം കിട്ടാനുള്ള സാദ്ധ്യത ഇല്ലാതാക്കി അവരെ വഞ്ചിക്കുകയാണെന്നും ഭരണസമിതിയിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ പറഞ്ഞു. നിക്ഷേപകരുടെ പ്രതിനിധികളുമായി നവംബർ 4ന് ചർച്ച നടത്തിയിരുന്നതാണ്. ജനുവരി 4ന് വീണ്ടും ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ബാങ്കിന്റെ തകർച്ചയാണ്‌ നിക്ഷേപക കൂട്ടായ്മയുടെ ലക്ഷ്യമെന്നുള്ളതുകൊണ്ടാണ് സമരം തുടരുന്നതെന്നും മുരളീധരൻ പറഞ്ഞു.