അമ്പലപ്പുഴ: സൈക്കിളുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വി​ട്ട കാർ മൈൽകുറ്റിയിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ വൈകിട്ട് അമ്പലപ്പുഴ കോമന ഏഴരപ്പീടികയ്ക്ക് സമീപമായിരുന്നു അപകടം .മാമ്പലത്തറയിൽ വെച്ച് വാഹനാപകടത്തിൽപ്പെട്ട ആളുമായി മെഡിക്കൽ കോളേജ് ആശുപത്രി​യി​ലേക്ക് പോകുകയായിരുന്നു കാർ. .കാർ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ സൈക്കിൾ യാത്രക്കാരനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വൈകിട്ട് ഏഴോടെ ക്രെയിൻ എത്തിച്ച് കാർ തോട്ടിൽ നിന്നും കരക്കെത്തി​ച്ചു.