ആലപ്പുഴ: സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് നിലവിൽ വന്ന ഇ-ഫയലിംഗ് സംവിധാനം ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന വക്കീൽ ഗുമസ്തൻമാരുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്നതാണെന്ന് കേരള അഡ്വക്കേറ്റ് ക്ളാർക്ക്സ് അസോസി​യേഷൻ ആലപ്പുഴ യൂണി​റ്റ് അഭി​പ്രായപ്പെട്ടു.

ഈ ഉത്തരവിനെതിരെ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി നാഗപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ദിലീപ് എസ്, ജില്ലാ എക്സിക്യുട്ടീവ് അംഗം സന്തോഷ് സോമരാജ് എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി പ്രസാദ് കെ.ആർ സ്വാഗതം പറഞ്ഞു.