മാരാരിക്കുളം: പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികളെ മണ്ണഞ്ചേരിയിലെ സാംസ്‌കാരിക സംഘടനയായ 'മലയാളി' കുടുംബ സഹായ സാംസ്‌കാരിക സമിതിയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് അനുമോദിക്കും. മണ്ണഞ്ചേരി രശ്മി ഓഡിറ്റോറിയത്തിൽ രാവിലെ 9 ന് നടക്കുന്ന സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് പി.ഗിരിജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ.സബീന , മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്ത്കുമാർ,വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്,സംഘാടക സമിതി ചെയർമാൻ എസ്. നവാസ്,ജി.ജയതിലകൻ എന്നിവർ പങ്കെടുക്കും.