ചേർത്തല: ഗുരുനാരായണ സേവാനികേതന്റെ ശ്രീനാരായണ ധർമ്മ പ്രചാരക പരിശീലന പദ്ധതിയുടെ ഭാഗമായുള്ള ഗുരുദേവ ദർശന പഠന ക്ലാസ് ഇന്ന് ചേർത്തലയിൽ ആരംഭിക്കും. ചേർത്തല വുഡ്ലാൻഡ്സ് ഹോട്ടൽ ആഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 1.30ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ ഉദ്ഘാടനം ചെയ്യും. സി.എ.ശിവരാമൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. സ്വാമി അസ്പർശാനന്ദ ദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തും. മാസത്തിലെ രണ്ടും നാലും ഞായറാഴ്ച്ചകളിലായി 36 ക്ലാസുകൾ ഉൾക്കൊള്ളുന്നതാണ് പ്രാഥമിക പഠനം. ഗുരുദേവ കൃതികൾ, ശ്രീനാരായണ ധർമ്മം, ഉപനിഷത്ത്, സത്സംഗങ്ങൾ എന്നിവയാണ് പാഠ്യവിഷയങ്ങൾ. ആചാര്യ കെ.എൻ. ബാലാജി ക്ലാസുകൾ നയിക്കും.