മാവേലിക്കര: നഗരസഭ ഉപാദ്ധ്യക്ഷനും സാമൂഹിക പ്രവർത്തകനുമായിരുന്ന ജി.സണ്ണി അനുസ്മരണവും പുരസ്കാര സമർപ്പണവും കല്ലിമേൽ സെന്റ് മേരീസ് ദയാഭവനിൽ നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ അദ്ധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ജി.സണ്ണി സ്മാരക പുരസ്കാരം ദയാഭവൻ ഡയറക്ടർ ഫാ.പി.കെ.വർഗീസിന് സമ്മാനിച്ചു. സഭ മാനേജിംഗ് കമ്മിറ്റിയംഗം ഫാ.ജേക്കബ് ജോൺ കല്ലട അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീവ് പ്രായിക്കര, ഫൗണ്ടേഷൻ സെക്രട്ടറി ബിനു തങ്കച്ചൻ, ഫൗണ്ടേഷൻ ജനറൽ കൺവീനർ ജോർജ് തഴക്കര, പ്രോഗ്രാം കൺവീനർ വി.പി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.