മാവേലിക്കര: വഴുവാടി മാർ ബസേലിയോസ് ഓർത്തഡോക്സ്‌ പള്ളി ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഇടവക ട്രസ്റ്റി റെജി കോശി അദ്ധ്യക്ഷനായി. ഡോ.കെ.എൽ.മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ അനുഗ്രഹ സന്ദേശം നടത്തി. എം.എസ്.അരുൺകുമാർ എം.എൽ.എ, വാർഡ് അംഗം അമ്പിളി ഷാജി, ഇടവക വികാരി ഫാ.ജോൺസ് ഈപ്പൻ, ഫാ.കോശി മാത്യു, ഫാ.അജി കെ.തോമസ്, ഇടവക സെക്രട്ടറി ടി.കെ.മത്തായി എന്നിവർ സംസാരിച്ചു.