
ആലപ്പുഴ : സമാധാനവും സാമുദായിക സൗഹാർദ്ദവും തകർത്ത് കണക്കു തീർക്കലിന്റെ അജണ്ടയുമായി പ്രവർത്തിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തി ആലപ്പുഴയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ കോൺഗ്രസ് സംഘടിപ്പിക്കുന്ന ' മാനവസൗഹാർദ്ദ സന്ദേശ സത്യഗ്രഹം ' ഇന്ന് നടക്കും. ബോട്ട് ജെട്ടിയിലെ ആലുക്കാസ് ഗ്രൗണ്ടിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ നടക്കുന്ന സത്യാഗ്രഹത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകുമെന്ന് ഡി..സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് അറിയിച്ചു.