അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ട് ഭക്തരുടെ സ്വർണമാല മോഷ്ടാക്കൾ അപഹരിച്ചു. ഉച്ചശീവേലി ദർശനത്തിനെത്തിയ നെടുമുടി തോട്ടുവാത്തല കേശവസദനത്തിൽ ലതയുടെ നാല് പവന്റെയും പാലക്കാട് സ്വദേശിനിയായസ്ത്രീയുടെ 2 പവന്റെയും മാലകളാണ് നഷ്ടപ്പെട്ടത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.