ambala
എണ്ണക്കാട്ടുചിറ കോളനിയിലെ ബാബുവിന്റെ വീടിന്റെ ചുമരുകളിൽ ഉണ്ടായ വിള്ളൽ

അമ്പലപ്പുഴ : റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ബണ്ട് ഉയർത്തുന്നതിന് തോട്ടിൽ നിന്ന് കട്ട എടുത്തതോടെ അടുത്ത കരയിലെ വീടുകൾക്ക് വിള്ളലുണ്ടാകുന്നുവെന്ന് പരാതി. നബാർഡിന്റെ ഫണ്ടുപയോഗിച്ച് പുറക്കാട് പഴയങ്ങാടി മുതൽ ടി.എസ് കനാലിലിനോട് ചേർന്ന് എണ്ണക്കാട്ടുചിറ വരെയുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് അപ്പാത്തിക്കരി പാടശേഖരത്തിന്റെ തെക്കുഭാഗത്തെ തോട്ടിൽ നിന്നും കട്ട എടുത്ത് ബണ്ട് ഉയർത്തുന്നത്. ഇതു മൂലം തോടിന് വടക്കുഭാഗത്തെ ബണ്ട് ഇടിയുകയും വീടുകൾക്ക് വിള്ളലുണ്ടാകുകയും ചെയ്തു. ജെ.സി.ബി ഉപയോഗിച്ചാണ് തോട്ടിൽ നിന്നും കട്ട എടുത്ത് ബണ്ട് ഉയർത്തുന്നത്. എണ്ണക്കാട്ടുചിറ കോളനിയിലെ ബാബുവിന്റെ വീടിന്റെ ചുമരുകൾക്ക് വിള്ളലുണ്ടായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ബണ്ട് ഗ്രാവൽ നിറച്ച് ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.