 
അമ്പലപ്പുഴ : ഡി.സി.സി.അംഗം, പുന്നപ്ര പബ്ലിക് ലൈബ്രറി, പുന്നപ്ര-വണ്ടാനം കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹി തുടങ്ങിയ നികളിൽ പ്രവർത്തിച്ച പുന്നപ്ര പുത്തൻമഠം ടി.കെ.പ്രഭാകരക്കുറുപ്പിന്റെ പതിനഞ്ചാമത് ഓർമ്മ ദിനാചരണം കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ഗോപാലകൃഷ്ണൻ അനുസ്മരണ പ്രസംഗം നടത്തി.ബി.സുലേഖ,കെ.എച്ച്.അഹമ്മദ്, പി.ഉണ്ണിക്കൃഷ്ണൻ,പി.എ.കുഞ്ഞുമോൻ, എം.സി.അനിൽകുമാർ, മേഴ്സി ഷാജി, ജി.രാധാകൃഷ്ണൻ ,സത്താർ ചക്കത്തിൽ, വിഷ്ണുപ്രസാദ് വാഴപ്പറമ്പിൽ, കുര്യൻ വെട്ടിക്കരി, നൗഷാദ് കോലത്ത്, ശ്രീജാ സന്തോഷ്, ബാബു വാളൻപറമ്പിൽ, എൻ.രമേശൻ എന്നിവർ പ്രസംഗിച്ചു.