s

ആലപ്പുഴ: ചെങ്ങന്നൂർ മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ രണ്ടു റോഡുകളുടെ ഉദ്ഘാടനവും മൂന്നു പാലങ്ങളുടെ നിർമ്മാണോദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് നിർവഹിക്കും. 55.65 കോടി രൂപയാണ് അഞ്ചു പദ്ധതികൾക്കുമായി ചിലവഴിക്കുന്നത്. എട്ടു കോടി രൂപ ചെലവിട്ട് നിർമിച്ച ചമ്മത്തുംമുക്ക് കക്കട റോഡും മൂന്നു കോടി രൂപയുടെ ചെന്നിത്തലഅഴകത്തുപടിമുണ്ടോലിക്കടവ് റോഡുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ചെന്നിത്തല കീഴ്‌ച്ചേരിക്കടവ് പാലം , വെണ്മണി ചക്കുളത്തു കടവ് പാലം , വെണ്മണി ശാർങക്കാവ് പാലംഎന്നീ പദ്ധതികളുടെ നിർമാണത്തിനാണ് തുടക്കമാകുന്നത്.

വൈകിട്ട് 3.30ന് മുണ്ടോലിക്കടവ്, നാലിന് പടിഞ്ഞാറ്റേമുറി, 4.30ന് ഇല്ലത്തുമേപ്പുറം ജംഗ്ഷൻ, 5.30ന് ചമ്മത്തുംമുക്ക് എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.