
മാന്നാർ: 2018 ലെ പ്രളയത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട കടപ്ര ഗ്രാമപഞ്ചായത്ത് പതിമൂന്നാംവാർഡിൽ നിരണം കിഴക്കുംഭാഗം ചിറയിൽ ബിജി മാത്യുവിനും കുടുംബത്തിനും പുതിയവീട് നിർമ്മിച്ച് നൽകി. ക്നാനായ കോൺഗ്രസ്, ചോരാത്തവീട് പദ്ധതിയും ചേർന്ന് സുമനസുകളുടെ സഹകരണത്തോടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ക്നാനായ കോൺഗ്രസ് പ്രസിഡന്റ് ഫാദർ ജേക്കബ് കല്ലുകുളം അദ്ധ്യക്ഷത വഹിച്ചു.ഫാദർ ഷാജൻ കുര്യൻ വലിയവീട്ടിൽ പടിക്കൽ , ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, ഗ്രാമപഞ്ചായത്തംഗം ജോമോൻ, അനീഷ് ടി.സി തകിടിൽ, കെ.ജി ഗോപാലകൃഷ്ണപിള്ള, ബഷീർ പാലക്കീഴിൽ എന്നിവർ പ്രസംഗിച്ചു. ക്നാനായ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയി പുത്തൻപുരയ്ക്കൽ സ്വാഗതവും ബിജിമാത്യു നന്ദിയും പറഞ്ഞു.