
അമ്പലപ്പുഴ: പുറക്കാട് എസ് .എൻ. എം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ .എസ്. എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. സ്‌കൂൾ വളപ്പിൽ പ്ലാവിൻ തൈ നട്ട് എച്ച് .സലാം എം. എൽ. എ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി, പ്രിൻസിപ്പൽ ഇ.പി. സതീശൻ, അദ്ധ്യാപകരായ ദീപ്തി, ബിനു, ബ്രിജേഷ്, സ്മിത, പി.ടി.എ അംഗം കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. നന്ദന സ്വാഗതം പറഞ്ഞു.