കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 25ാം നമ്പർ പള്ളാത്തുരുത്തി ശാഖാ യോഗത്തിൽ 23 ാമത് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമാകും. യജ്ഞാചാര്യൻ കാവാലം രതീഷ് ചന്ദ്രൻ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

വൈകിട്ട് 4 ന് വിഗ്രഹ വിളംബര ഘോഷയാത്ര, 6.55ന് വിഗ്രഹ പ്രതിഷ്ഠ., 7ന് ഭദ്രദീപ പ്രകാശനം.കെ ആർ രതീഷ് കണ്ണൻകുന്നേൽ നിർവഹിക്കും. തുടർന്ന് ആദ്യപറ സമർപ്പണം.ആചാരൃവരണം., 7.15ന് ഭാഗവതസമർപ്പണം മോഹൻദാസ് കരിവേലിൽ നിർവഹിക്കും.7.25 ന് ജി,ഷാജി ചിറയിൽ വിഭവ സമർപ്പണം ഉദ്ഘാടനം ചെയ്യും .7.30 ന് പ്രഭാഷണം.