photo

ചേർത്തല : സി.പി.എം പട്ടണക്കാട് ലോക്കൽ കമ്മി​റ്റി മുൻ സെക്രട്ടറി പട്ടണക്കാട് ശാന്താവിലാസത്തിൽ ദയാനന്ദബാബു (90) നിര്യാതനായി.സി.പി.എം അരൂർ ഏരിയാകമ്മി​റ്റിയംഗം,കർഷകസംഘം അരൂർ ഏരിയാ സെക്രട്ടറി,ജില്ലാ ജോയിന്റ് സെക്രട്ടറി,ജെ.എസ്.എസ് അരൂർ ഏരിയാ സെക്രട്ടറി,ചെമ്പകശ്ശേരി കർഷകസംഘം പ്രസിഡന്റ് ,ശ്രീനാരായണ വിലാസം ഐക്യസംഘം പ്രസിഡന്റ്,ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ആദ്യകാല ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ:പി.നളിനി.മക്കൾ:എസ്.ഡി.സജീവ്,എസ്.ഡി.രാജീവ് (നോഡൽ ഓഫീസർ എൻ.ആർ.ഇ.ജി.എസ് ആലപ്പുഴ),റോഷിനി,ഡി.ജിഷ(അഡീഷണൽ സെക്രട്ടറി നിയമവകുപ്പ്, സെക്രട്ടേറിയറ്റ്).മരുമക്കൾ:രതി,ബിന്ദു(അദ്ധ്യാപിക എസ്.എൻ.എച്ച്.എസ്.എസ് ശ്രീകണ്ഠേശ്വരം, പൂച്ചാക്കൽ),അനിൽകുമാർ(റിട്ട.എയർ ഫോഴ്‌സ്),ജ്യോതിസ്.