1

കുട്ടനാട്: അഖലേന്ത്യാ കിസാൻസഭ കുട്ടനാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാമങ്കരി മിൽമ ഹാളിൽ നടന്ന സമ്മേളനത്തിൽ അഡ്വ.സുപ്രമോദം അദ്ധ്യക്ഷനായി. സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറി കെ.ഗോപിനാഥൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിശ്വംഭരൻ, പി.വി.സുനോസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സമിതിയംഗം മുട്ടാർ ഗോപാലകൃഷ്ണൻ സ്വാഗതവും നെടുമുടി ഷാജി നന്ദിയും പറഞ്ഞു