nss

വള്ളികുന്നം: ശ്രീദുർഗ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 145-ാം മന്നം ജയന്തി ആഘോഷിച്ചു.പ്രസിഡന്റ് ജി.ശ്യാം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എം.പി. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് വിജയൻ നായർ ഭദ്രദീപം കൊളുത്തി. പുഷ്പാർച്ചനയിൽ കരയോഗം ജോയിന്റ് സെക്രട്ടറി ശ്രീനാഥ്, ട്രഷറർ ഭാസ്‌കരൻ പിള്ള , ക്യഷ്ണകുമാർ, വാസുദേവൻ പിള്ള, രാജൻപിള്ള ,മനുകുമാർ, വനിത സമാജം ഭാരവാഹികളായ ശോഭനകുമാരി, അനുരാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.