
പൂച്ചാക്കൽ: അഖില കേരള ധീവരസഭ പാണാവള്ളി ശാഖാ വാർഷിക പൊതുയോഗവും ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡുവിതരണവും നടത്തി. പ്രസിഡന്റ് ആർ.എസ് ദേവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.വി. മനോഹരൻ അദ്ധ്യക്ഷനായി. സുന്ദരൻ കടെപ്പറമ്പിൽ ആമുഖപ്രസംഗം നടത്തി. . ഭാരവാഹികളായി വിനോദ് പനനീറ്റിക്കൽ ( പ്രസിഡന്റ്). സിജു മാളികച്ചിറ (സെക്രട്ടറി), കെ രതീഷ് (വൈസ് പ്രസിഡന്റ്), കൈലാസൻ കടെപ്പറമ്പ് (ജോയിന്റ് സെക്രട്ടറി), ഷാജി വളവിൽ (ട്രഷറർ), ജനീഷ് ചിലമ്പശ്ശേരി, ഗാന പ്രീയൻ തെക്കേടത്ത്, ബിനീഷ് പനനീറ്റിയ്ക്കൽ, സബിലാഷ് തോട്ടുങ്കൽ, സമീഷ് മിന്നുംപുറം, അജി തോട്ടുങ്കൽ, അനിൽകുമാർ പുണർതം (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.