sndp

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 3756-ാം നമ്പർ പള്ളിപ്പുറം ശാഖയിലെ ഒന്നാം നമ്പർ കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും അംഗങ്ങൾക്ക് സൗജന്യമായി നൽകുന്ന വളർത്തുമൃഗങ്ങളുടെ വിതരണോദ്ഘാടനവും നടന്നു. സമ്മേളനം യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴിയും വളർത്തു മൃഗങ്ങളുടെ വിതരണം ശാഖാ പ്രസിഡന്റ് രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റിലെ വീട്ടമ്മമാർക്ക് അധിക വരുമാനം ലഭിക്കുന്നതിനായാണ് ആദ്യ ഘട്ടമെന്ന നിലയിൽ ആടുകളേയും കിടാരികളേയും തിരഞ്ഞെടുത്ത എട്ടു വീടുകളിലേക്ക് നൽകിയത്. കുടുംബ യൂണിറ്റ് കൺവീനർ കെ.ബാബു അദ്ധ്യക്ഷനായി.