
ഹരിപ്പാട്: ജീവകാരുണ്യ പ്രവർത്തകരുടെയും സംഘടനകളുടെയും കൂട്ടായ്മയായ അസോസിയേഷൻ ഒഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻസ് ഒഫ് കേരളയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന സംഗമം വ്യത്യസ്തമായി. അകാരണമായി ഒരു മക്കളും അനാഥരാകരുത് എന്ന സന്ദേശത്തിൽ ആണ് സംഗമം നടത്തിയത്. അബ്ബാ മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സ്വാമി ഗുരുരത്നം ജ്ഞാന തപസി ഉദ്ഘാടനം ചെയ്തു. നൂറ്റിഒന്ന് തവണ രക്തംദാനം നൽകിയ എ. കെ. മധുവിന് പൗര സ്വീകരണവും നൽകി. സമാപന സമ്മേളനം അഡ്വ. കെ. സുരേഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. മാവേലിക്കര ഇമാം അബ്ദുൽ വാഹിദ് മൗലവി അൽ ഖാസിമി,പള്ളിക്കൽ സുനിൽ, പ്രൊഫ. ശ്രീമോൻ, അബ്ദുൽ ലത്തീഫ് പാതിയാങ്കര, സജി പാസ്റ്റർ, ജി.രവീന്ദ്രൻ പിള്ള,സുന്ദരം പ്രഭാകരൻ, ലതിക നായർ, ബനില സതീഷ്, പ്രഭാഷ് പാലാഴി, അജിത് കൃപ, രതീഷ് പെർഫെക്ട്, തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് ഷമീർ വിഷയവതരണം നടത്തി, സെക്രട്ടറി അബി ഹരിപ്പാട് സ്വാഗതവും, എ. കെ മധു നന്ദിയും പറഞ്ഞു. സമാധാന സംഗമത്തിന്റെ സമാപനത്തിൽ സ്നേഹ പ്രതിജ്ഞ ഏറ്റ് പറഞ്ഞു നൽകിയാണ് പിരിഞ്ഞത്.