ആലപ്പുഴ: യുവകർഷകനായ ആഞ്ഞിലിപ്പറമ്പിൽ മധു മാധവൻ നടത്തിയ ജൈവ പചക്കറി കൃഷി വിളവെടുപ്പ് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു.
മഞ്ഞൾ, മാങ്ങാ ഇഞ്ചി എന്നിവയായിരുന്നു വിളവുകൾ.നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു തോമസ്, കൗൺസിലർ സി. അരവിന്ദാക്ഷൻ, സോഫി, സിന്ധു എന്നിവർ പങ്കെടുത്തു. വിളവുകൾ നഗരസഭയുടെ സൗരോർജ്ജ കൃഷി പീടികയിലൂടെ വിപണിയിൽ ലഭ്യമാവും.