ചേർത്തല:കോക്കോതമംഗലം വില്ലേജിലെ റീ സർവേ സംബന്ധിച്ച് ഉയർന്നിട്ടുള്ള പരാതികൾ അടിയന്തരമായി പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അരൂർ, അരൂക്കുറ്റി മേഖലയിൽ കഴിയുന്നവരുടെ സൗകര്യാർത്ഥം തൈക്കാട്ടുശേരിയിൽ വാഹന ഡ്രൈവിംഗ് ടെസ്റ്റിന് ക്രമീകരണം ഒരുക്കുക, ദേശീയ പാതയിൽ പൊന്നാംവെളിക്ക് വടക്ക് ഭാഗത്തേക്കുള്ള അശാസ്ത്രീയമായ യു ടേണുകൾ ഒഴിവാക്കുക, പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അപകടരകമായി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റുക തുടങ്ങിയ ആവശ്യങ്ങളും യോഗം ചർച്ച ചെയ്തു. എം.ഇ രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. തഹസിൽദാർ ആർ. ഉഷ, പി.എസ് ഗോപിനാഥ പിള്ള,പ്രദീപ്, പി.കെ ഫസലുദ്ദീൻ, പി.രമേശ പണിക്കർ, അരൂക്കുറ്റി,പാണാവള്ളി,തൈക്കാട്ടുശേരി,മുഹമ്മ,ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.