ഹരിപ്പാട്: റേഷൻ വ്യാപാരികകൾക്കും സെയിൽസ് മാൻമാർക്കും ആരോഗ്യ ഇൻഷുറൻസ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ( കെ എസ് ആർ ആർ ഡി എ ) കാർത്തികപ്പള്ളി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. എൻ.എഫ്.എസ്. എ ഡിപ്പോയിൽ നിന്നും കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യധാന്യങ്ങൾ നൽകണമെന്നും, കീറി മുറിഞ്ഞ ചാക്കുകളിൽ ഭക്ഷ്യധാന്യം നൽകുന്ന പ്രവണത ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. യു. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് കാലത്ത് റേഷൻ വ്യാപാരമേഖലയിൽ സേവനമനുഷ്ഠിച്ച വനിതകളെയും മുതിർന്ന വ്യാപാരികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ. ഷിജീർ, എ. നവാസ്, എസ് രാജേന്ദ്രക്കുറുപ്പ്, കെ ഹരിദാസ്, കെ. ആർ ബൈജു, ജെ ജോയ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി യു ദിലീപ് (പ്രസിഡന്റ്), കെ.ഹരിദാസ് (വർക്കിങ് പ്രസിഡന്റ് ) ടി. സരസമ്മ (വൈസ് പ്രസിഡന്റ്) നവാസ് ചെറുതന( സെക്രട്ടറി )എസ് നസീർ (ജോ. സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.