ഹരിപ്പാട്: ചേപ്പാട് വേലൻ്റെത്ത് കുടുംബയോഗത്തിൻ്റെ ക്രിസ്മസ് പുതുവത്സര കുടുംബസംഗമം ഹരിപ്പാട് കാവൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മാർത്തോമ്മാ സഭ മുൻ വൈദിക ട്രസ്റ്റി റവ. ലാൽ ചെറിയാൻ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡൻറ് വർഗീസ് കെ. ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കാവൽ ഡയറക്ടർ റവ. ജിജോ സി. ഡാനിയേൽ മുഖ്യസന്ദേശം നൽകി. ഫാ. ബിജി ജോൺ, ഫാ. എബ്രഹാം അലക്സ്, സോമൻ ബേബി, തോമസ് വർഗീസ്, ജോൺ തോമസ്, ജിജി മംഗലശ്ശേരിൽ, ജിജു വർഗീസ് എന്നിവർ സംസാരിച്ചു.