nss

പൂച്ചാക്കൽ: എൻ.എസ്. എസ് 779-ാം നമ്പർ പാണാവള്ളി തെക്കുംമുറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 145-ാമത് മന്നംജയന്തി ആഘോഷം നടന്നു. പ്രസിഡന്റ്‌ സജി അച്ചാമഠം പതാക ഉയർത്തി. മന്നം ജയന്തിദിന സമ്മേളനം അപ്പുക്കുട്ടൻ കൊച്ചു തുരുത്തേൽ ഉദ്ഘാടനം ചെയ്തു. മധു ശിവകൃപ മുഖ്യപ്രഭാഷണം നടത്തി . വൈകിട്ടു നടന്ന ചടങ്ങിൽ 108 നിലവിളക്കുകൾ തെളിയിച്ചു ദീപാരാധന നടത്തി.