ഹരിപ്പാട്: മന്നത്ത് പത്മനാഭന്റെ 145-ാമത് ജയന്തിദിനാഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ കാർത്തികപ്പള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ ആചരിച്ചു. യൂണിയൻ മന്ദിരത്തിലെ ആചാര്യസ്മൃതിമണ്ഡപത്തിൽ യൂണിയൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പിള്ള ഭദ്രദീപം തെളിയിച്ചു. എൻ.എസ്. ട്രഷറർ ഡോ.എം ശശികുമാർ ആചാര്യസ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ മന്ദിരവും സ്മൃതിമണ്ഡപവും കൊടിതോരണങ്ങൾ കൊണ്ടും പുഷ്പങ്ങൾ കൊണ്ടും അലങ്കരിക്കുകയും 145 ചെരാതുകൾ തെളിയിക്കുകയും ചെയ്തു. ഏവൂർ ജയകൃഷ്ണനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി ആർ വേണുഗോപാൽ, യൂണിയൻ സെക്രട്ടറി എസ്.സന്തോഷ് കുമാർ പ്രതിനിധിസഭാംഗമായ കരുവാറ്റ ചന്ദ്രബാബു, അഡ്വ. വിജുലാൽ, ഡോ.കെ.രവികുമാർ കമ്മി​റ്റിയംഗങ്ങളായ ആർ. ഗോപാലകൃഷ്ണപിള്ള, കെ. ഗംഗാധരക്കുറുപ്പ്, എൻ.ശശികുമാർ, എച്ച്. ചന്ദ്രസേനൻ നായർ, പി.ആർ ശിവകുമാർ, പി.സി.സുകുമാരപിള്ള, എൻ.വേണുഗോപാൽ, എം. കെ വിജയൻ, ആർ .രവീന്ദ്രനാഥൻ നായർ, എം. മനോജ്, വി.ശ്രീകുമാർ, എസ് .കെ ജയകുമാർ, ടി​.ജി. അനിൽകുമാർ, എൻ.രാജ്നാഥ്, എന്നിവർ പങ്കെടുത്തു. സമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ മേഖല വിവിധ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. പ്രസാദവിതരണവും നടത്തി. യൂണിയനിലെ 92 കരയോഗങ്ങളിലും ജയന്തിദിനം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.