ഹരിപ്പാട്: ചിങ്ങോലി പന്ത്രണ്ടാം വാർഡ് തയ്യിൽ പടീറ്റതിൽ മണിയമ്മക്കും കുടുംബത്തിനും കാർത്തികപ്പളളി 'കരുതൽ' ഉച്ചയൂണു കൂട്ടായ്മയുടെ പതുവത്സര സമ്മാനമായി വീടു പുനർനിർമിച്ചു നൽകി. കരുതലിന്റെ കുഞ്ഞു പ്രവർത്തകർ ചേർന്ന് താക്കോൽ കൈമാറി. കരുതൽ ചെയർമാൻ ഷാജി കെ. ഡേവിഡ് അദ്ധ്യക്ഷനായി. ഫാ.സോനു ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം അൻസിയ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എച്ച് നിയാസ്, സോമൻ ബേബി, എസ്. അനീഷ്, ജിജു വർഗീസ്, വില്യം മത്തായി, അജി, മിനി ശ്രീജേഷ്, ജോമോൻ, സത്യശീലൻ തുടങ്ങിയവർ സംസാരിച്ചു. മണിയമ്മ ഉൾപ്പെടെ ആറു അംഗങ്ങളാണ് കുടുംബത്തിലുള്ളത്. ഇതിൽ അഞ്ചു പേരും രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരാണ്. ഇവർക്കുണ്ടായിരുന്ന ചെറിയ വീടിന്റെ നിർമാണം പാതിവഴിയിൽ നിലച്ചുപോയി. ഈ അവസ്ഥ അറിഞ്ഞാണ് കരുതൽ കൂട്ടായ്മ ഇവർക്ക് വീട് നിർമിച്ചു നൽകുകയും മരുന്നിനും മറ്റുചിലവുകൾക്കും ആയി കരോൾ ചലഞ്ചി​ലൂടെ തുക കണ്ടെത്തുകയും ചെയ്തത്.