photo

ചേർത്തല: ഗുരുനാരായണ സേവാനികേതന്റെ നേതൃത്വത്തിലുള്ള ഗുരുദർശന പഠന ക്ലാസ്‌ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. സി.എ. ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ,യോഗം കൗൺസിലർ പി.ടി. മൻമഥൻ,ടി.എസ് രാജേന്ദ്രപ്രസാദ്, ആശാ പ്രദീപ്,സാനന്ദ്‌ ചേർത്തല എന്നിവർ സംസാരിച്ചു.ഗുരുകൃതികൾ,ഉപനിഷത് തുടങ്ങി പ്രത്യേകം തയ്യാറാക്കിയ സിലബസിൽ ആചാര്യ കെ.എൻ.ബാലാജിയുടെനേതൃത്വത്തിൽ എല്ലാ മാസവും രണ്ടും നാലും ഞായറാഴ്ച്ച ഉച്ചക്ക്‌ ചേർത്തല വുഡ്‌ലാന്റ് ഓഡി​റ്റോറിയത്തിലാണ് ക്ലാസ് .