കുട്ടനാട്: കേളവിശ്വകർമ്മ മഹിളാസംഘം 307 ാം നമ്പർ ശാഖാവാർഷികം മഹിളാസംഘം സംസ്ഥാന സമിതിയംഗം ജയാ മനോജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രശ്മി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മഞ്ജു സജീവ്(പ്രസിഡന്റ്),സുജാത ഹർഷൻ(വൈസ് പ്രസിഡന്റ് ), ശ്രീരേഖ (സെക്രട്ടറി), കെ.കെ.പങ്കജം (ജോ.സെക്രട്ടറി),നന്ദിനി ഗോപാലകൃഷ്ണൻ(ട്രഷറർ), രാജി പ്രദീപ്(യൂണിയൻ പ്രതിനിധി), പ്രിയ അനിയൻകുഞ്ഞ് , നിഖില വേണുഗോപാൽ,സരസമ്മ ഓമനക്കുട്ടൻ (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.