
കുട്ടനാട്:കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന പ്രധാന പ്രദേശങ്ങളിലൊന്നായി കുട്ടനാട് മാറിയെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സി.പി.എം തകഴി ഏരിയാസമ്മേളനത്തോടനുബന്ധിച്ച് 'വിവാദമല്ല വികസനമാണ് ആവശ്യം" എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ.എൻ.സുനിൽകുമാർ വിഷയം അവതരിപ്പിച്ചു. തോമസ് കെ. തോമസ്, എച്ച് സലാം ,എ മഹേന്ദ്രൻ, കെ.കെ.അശോകൻ, എ.ഡി. കുഞ്ഞച്ചൻ, എസ് സുധിമോൻ, കെ.ഗോപിനാഥൻ തുടങ്ങിയവർ പങ്കെടുത്തു. കെ.ശ്രീകുമാർ സ്വാഗതം പറഞ്ഞു.